Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caught In A Scam

മിഷൻ 360ന് ചാക്കിട്ടുപിടിത്തം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​നു​ള്ള ക​ഠി​ന​യ​ത്ന​ത്തി​ലാ​ണ് ബി​ജെ​പി. അ​തി​നാ​യി എ​ല്ലാ ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളും കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള ചാ​ക്കി​ട്ടു​പി​ടി​ത്ത​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തോ​ൽ​വി​ക്കു പി​ന്നാ​ലെ തൃ​ണ​മൂ​ൽ എം​പി​മാ​രാ​ണ് പ്ര​തി​പ​ക്ഷ​ത്തു​നി​ന്നും ബി​ജെ​പി ന​യി​ക്കു​ന്ന എ​ൻ​ഡി​എ​യി​ലേ​ക്കു​ള്ള കൊ​ഴി​ഞ്ഞു​പോ​ക്കി​നു തു​ട​ക്കം കു​റി​ച്ച​ത്.മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ആ​വ​ശ്യ​മു​ള്ള ഒ​ന്നി​ല​ധി​കം ബി​ല്ലു​ക​ൾ പാ​സാ​ക്കു​ക​യാ​ണ് എം​പി​മാ​രെ വ​ല​യി​ട്ട് പി​ടി​ക്കു​ന്ന​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ ല​ക്ഷ്യം.

തൃ​ണ​മൂ​ലി​ൽ ആ​രം​ഭി​ച്ച ചാ​ക്കി​ട്ടു​പി​ടി​ക്ക​ൽ ലോ​ക്സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ്ര​തി​പ​ക്ഷ​ക​ക്ഷി​യാ​യ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ൽ എ​ത്തി നി​ൽ​ക്കു​ന്നു. എ​സ്പി​യു​ടെ 20 എം​പി​മാ​ർ ബി​ജെ​പി​യു​മാ​യി ച​ർ​ച്ച ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. അ​ഖി​ലേ​ഷ് യാ​ദ​വ് ഈ ​നീ​ക്ക​ത്തെ ത​ള്ളി​ക്ക​ള​യു​ന്നെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ പി​ള​ർ​പ്പു​ണ്ടാ​ക്കു​മെ​ന്ന വാ​ദ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ഓം ​പ്ര​കാ​ശ് രാ​ജ്ഭ​ർ രം​ഗ​ത്ത് വ​ന്നു.

ലോ​ക്സ​ഭ​യി​ൽ 37 എം​പി​മാ​രു​ള്ള എ​സ്പി​ക്ക് ഒ​പ്പം എ​ട്ട് എം​പി​മാ​രു​ള്ള ശ​ര​ദ് പ​വാ​റി​ന്‍റെ എ​ൻ​സി​പി​യെ​യും ബി​ജെ​പി നോ​ട്ട​മി​ടു​ന്നു​ണ്ട്. ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ളി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കി പി​ള​ർ​പ്പി​ലൂ​ടെ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്. ഇ​തി​നോ​ട​കം ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്ന തൃ​ണ​മൂ​ലി​ന്‍റെ വി​മ​ത പ​ക്ഷം ഉ​ൾ​പ്പെ​ടെ 314 പേ​രാ​ണ് എ​ൻ​ഡി​എ​യ്ക്ക് ഇ​പ്പോ​ഴു​ള്ള​ത്. ശി​വ​സേ​ന​യി​ലെ ആ​റു​പേ​രെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ 320 പേ​രു​ടെ പി​ന്തു​ണ​യാ​യി. 40 പേ​രു​ടെ പി​ന്തു​ണ കൂ​ടെ ഉ​റ​പ്പാ​ക്കി​യാ​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​യി. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ 180 എം​പി​മാ​ർ ഉ​റ​ച്ചു​നി​ന്നാ​ൽ എ​ൻ​ഡി​എ യു​ടെ നീ​ക്കം ത​ക​ർ​ക്കാ​ൻ സാ​ധി​ക്കും.

Latest News

Corehub Up